പീപ്പിള്‍സ് റിവ്യൂ പുസ്തക മേള കോഴിക്കോടിന്റെ
സാംസ്‌കാരിക ഖ്യാതിയുടെ അടയാളം; പി.പി.ശ്രീധരനുണ്ണി
കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക മേള കോഴിക്കോടിന്റെ സാംസ്‌കാരിക ഖ്യാതിയുടെ അടയാളമാണെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. ഇന്ന് കാലത്ത് കോഴിക്കോട് നടക്കാവിലെ പൊറ്റങ്ങാടി രാഘവന്‍ റോഡിലുള്ള പീപ്പിള്‍സ് റിവ്യൂ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പുസ്തക മേളയുടെ ഒൗപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാഗതരായ എഴുത്തുകാര്‍ക്ക് അവസരം നല്‍കുകയും, അവരുടെ രചനകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്ന പീപ്പിള്‍സ് റിവ്യൂവിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. പുസ്തകങ്ങളില്‍ അനേകം വിജ്ഞാനമുണ്ട് ഇത്തരം പുസ്തകങ്ങളിലൂടെ പുസ്തകങ്ങള്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് കൈമാറുകയും, ഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. പുതു തലമുറ വായന മുഖ്യമായി കാണണമെന്നദ്ദേഹം ആഹ്വാനം ചെയ്തു.പുസ്തകത്തിന്റെ ആദ്യ വില്‍പ്പന സാമൂഹ്യ പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാറിന് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു.ചടങ്ങില്‍ പീപ്പിള്‍സ് പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ജി.നാരായണന്‍കുട്ടി മാസ്റ്റര്‍, കെ.എഫ്.ജോര്‍ജ്ജ്, പി.ഗംഗാധരന്‍നായര്‍, ഡോ.കുഞ്ഞാലി, ഡോ.പി.കെ.അശോകന്‍ സംസാരിച്ചു.
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ,് പ്രസിദ്ധീകരിക്കുന്ന പരപ്പില്‍ അനില്‍ രചിച്ച ‘പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍’ (കവിതാ സമാഹാരം)ത്തിന്റെ കൈയ്യെഴുത്തു പ്രതി, എഴുത്തുകാരനില്‍ നിന്ന് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് യുവ കവികളായ ശ്രീജ ചേളന്നൂര്‍, സരസ്വതി ബിജു എന്നിവര്‍ കവിതാലാപനം നടത്തി.ആര്‍.കെ.ഇരവില്‍ നന്ദി പറഞ്ഞു.
പീപ്പിള്‍സ് റിവ്യൂ പുസ്തക മേള കോഴിക്കോടിന്റെ
സാംസ്‌കാരിക ഖ്യാതിയുടെ അടയാളം; പി.പി.ശ്രീധരനുണ്ണി