കോഴിക്കോട്: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രഥമ പി വി ഗംഗാധരന്‍ പുരസ്‌കാരം നേടിയ സിനിമ നിര്‍മ്മാതാവും വിതരണക്കാരനുമായ വി പി മാധവന്‍ നായരെ( മുരളി ഫിലിംസ് ) യുനൈറ്റഡ് ഡ്രമാറ്റിക് അക്കാദമി (UDA) അനുമോദിച്ചു. പ്രസിഡന്റ് ഡോ. കെ. മൊയ്തു പൊന്നാട അണിയിച്ചു. എം. ഷാഹുല്‍ ഹമീദ്, സുദര്‍ശന്‍ ബാലന്‍, എം. രാജന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, സി രമേഷ്, പി ഗംഗാധരന്‍, കെ. പി അബൂബക്കര്‍, ടി പി വാസു, അനില്‍ കുമാര്‍, അനേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അനുമോദിച്ചു