കോഴിക്കോട്: അമിതമായ നോട്ട് ബുക്ക് വിലയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും രക്ഷിക്കാന്‍ 2002 മുതല്‍ രാമനാട്ടുകര കേന്ദ്രമാക്കി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എലഗന്റ് ബ്രാന്‍ഡില്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരുന്ന നോട്ട് ബുക്കിന്റെ ചന്ത കോഴിക്കോട് വെസ്റ്റ് നടക്കാവിലെ പീപ്പിള്‍സ് റിവ്യൂ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ വെച്ച് 20-ാം തിയതി ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി ഭരണ സമിതി അംഗങ്ങള്‍ മെമ്പര്‍മാര്‍, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന നോട്ട് ബുക്കുകളേക്കാള്‍ മികച്ചതും നോട്ട് ബുക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ജിഎസ്എം കൂടിയതുമായ പുസ്തകങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ വലിയ കുറവിലാണ് വില്‍ക്കുന്നതെന്ന് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സിറ്റി കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകള്‍, മഞ്ചേരി ഇന്ത്യന്‍ മാള്‍, എം.വി.ആര് കാന്‍സര്‍ സെന്റര്‍, സൊസൈറ്റിയുടെ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപമുള്ള ഷോറൂം, രാമനാട്ടുകര ഷോറൂം എന്നിവിടങ്ങളിലും പുസ്തകം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.