അശോകന്‍ ചേമഞ്ചേരിയുടെ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

അശോകന്‍ ചേമഞ്ചേരിയുടെ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

കോഴിക്കോട്: എഴുത്തുകാരനും ആരോഗ്യ പ്രവര്‍ത്തകനും ചരിത്ര രചയിതാവുമായ അശോകന്‍ ചേമഞ്ചേരി രചിച്ച എന്താണ് ഹോമിയോപ്പതി, പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ, പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് എന്നീ പുസ്തകങ്ങള്‍ ഇന്നു മുതല്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ദീര്‍ഘ കാലം പ്രവാസ ജീവിതം നയിച്ച അശോകന്‍ ചേമഞ്ചേരി എഴുത്തിന്റെ ലോകത്ത് സജീവമാണ്. അദ്ദേഹത്തിന്റെ 6-ാമത് പുസ്തകമായ തങ്കനൂലില്‍ നെയ്ത സ്വപ്‌നങ്ങള്‍ (പ്രവാസ ജീവിത കഥ) അമേരിക്കന്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. പ്രഫഷണല്‍ ചരിത്രകാരന്മാര്‍ കണ്ടെത്താത്ത ചരിത്രപരമായ വസ്തുതകള്‍ പ്രാദേശിക തലത്തില്‍ അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കുന്ന ചരിത്ര രചനയിലെ വേറിട്ട വ്യക്തിത്വമാണ് അശോകന്‍ ചേമഞ്ചേരി. ‘ചേരമാന്‍ പെരുമാള്‍ കാലത്തെ കേരളം’ എന്ന അദ്ദേഹം രചിച്ച ഗ്രന്ഥം ജൂണ്‍ മാസത്തില്‍ വായനക്കാരുടെ കൈകളിലെത്തും. പുസ്തക മേള സന്ദര്‍ശിച്ച അശോകന്‍ ചേമഞ്ചേരിയില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. രാഷ്ട്രഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ.ഇരവിലും സന്നിഹിതനായിരുന്നു. കോഴിക്കോട് വെസ്റ്റ് നടക്കാവിലെ പൊറ്റങ്ങാടി രാഘവന്‍ റോഡില്‍ പീപ്പിള്‍സ് ഓഫീസ് അങ്കണത്തിലാണ് പുസ്തക മേള നടക്കുന്നത്.

 

 

അശോകന്‍ ചേമഞ്ചേരിയുടെ പുസ്തകങ്ങള്‍
പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *