പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്) , കര -വ്യോമ-നാവികസേനാ മേധാവികള്‍ എന്നിവരും പങ്കെടുത്തു. ഇന്ത്യ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ട് ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. വെള്ളിയാഴ്ച ഇന്ത്യയിലെ 26-ല്‍ അധികം പ്രദേശങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പാകിസ്താന്‍ നീക്കം തടഞ്ഞതായി പ്രതിരോധ-വിദേശകാര്യമന്ത്രാലയം ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

 

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച

 

 

Share

Leave a Reply

Your email address will not be published. Required fields are marked *