കോഴിക്കോട്: കലാ-കായിക -സാമൂഹിക- സാംസ്‌കാരിക സേവന മേഖലകളില്‍ കട്ടയാട്ട് വേണുഗോപാല്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍ പറഞ്ഞു. മലയാള ചലചിത്ര കാണികള്‍ (മക്കള്‍) സ്ഥാപക ഭാരവാഹിയും കോഴിക്കോട് നഗരത്തിലെ കായിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ കട്ടയാട്ട് വേണുഗോപാലിനെ ആദരിക്കുന്നതിനായി മലയാള ചലചിത്ര കാണികള്‍ (മക്കള്‍) സംഘടിപ്പിച്ച ഗൃഹ സദസ്സ് ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.നവാസ് പൂനൂര്‍ പൊന്നാട അണിയിച്ചു. മക്കള്‍ പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സി. പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, അഡ്വ പി.രാധാകൃഷ്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.പി. വാസു, സി. രമേഷ്, ടി.കെ.എ.അസീസ്, എം. ശ്രീരാം, പത്മനാഭന്‍വേങ്ങേരി, വി.പി.സനീബ് കുമാര്‍ അഡ്വ. എം.കെ. അയ്യപ്പന്‍, ഇ. അനേഷ് കുമാര്‍, സി.പി. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കട്ടയാട്ട് വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സി.രമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പത്മനാഭന്‍ വേങ്ങേരി നന്ദിയും പറഞ്ഞു.