കോഴിക്കോട്: മെയ് രണ്ട് മുതല്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിലീഗിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ് ടീമിന്റെ ജഴ്സി പ്രകാശനം എ.എ റഹീം എം.പി നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ സജിത്, ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ്, ടീം ക്യാപ്റ്റന്‍ ഇ. ശശിധരന്‍, മാനേജര്‍ പി.വി നജീബ്, പരിശീലകന്‍ ചിത്തു അപ്പുക്കുട്ടന്‍ സംസാരിച്ചു. ടീം അംഗങ്ങള്‍: ഇ. ശശിധരന്‍ (ക്യാപ്റ്റന്‍), ഡി.ആര്‍ ആദര്‍ശ് ലാല്‍ (വൈസ് ക്യാപ്റ്റന്‍), പി.വി നജീബ് (മാനേജര്‍), കെ.പി സജീവന്‍, വി.സി സക്കീര്‍, അന്‍വര്‍, കെ.കെ ബിജു, പി.സി സക്കീര്‍, ബിജു പരവത്ത്.
ജേണലിസ്റ്റ് വോളി ലീഗ്: ജഴ്സി പ്രകാശനം ചെയ്തു