കോഴിക്കോട് ഡിസ്ട്രിക്ട് മ്യൂസിക്ക് ലവേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഗീത ലോകത്ത് 40 വര്‍ഷം പിന്നിട്ട റഫി സാബിന്റെ ഗാനങ്ങളിലൂടെ പ്രസിദ്ധനായ ഉസ്മാന്‍ കോഴിക്കോടിനെ ജില്ലയിലെ സംഗീത ആസ്വാദക കൂട്ടായ്മ ആദരിച്ചു. ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗാനങ്ങള്‍ ആലപിച്ച ഉസ്മാന്‍ കോഴിക്കോടിന് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പ്രോഗ്രാമിലാണ് ആദരവ് നല്‍കിയത്. പ്രസിദ്ധ സിനിമാ സംവിധായകന്‍ സുനില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സിനിമാ നടന്‍ അപ്പുണ്ണി ശശി ,സിനിമാ നടി വേദ സുനില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പി. ടി. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. സലാം, ആര്‍. ജയന്ത് കുമാര്‍, ടി. പി. എം. ഹാഷിര്‍ അലി, പി. പി. അബ്ദുള്ളക്കോയ, ഹിഷാം ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘എക് ശ്യാം ഉസ്മാന്‍ കെ നാം’ എന്ന പേരില്‍ റഫി, മുകേഷ്, കിഷോര്‍ നൈറ്റ് നടന്നു. പ്രസിദ്ധ ഗായകരായ നയന്‍ ജെ ഷാ, മെഹറൂഫ് കാലിക്കറ്റ്, ജിഷ ഉമേഷ്, അനൂന മന്‍സൂര്‍, ശുഭ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഗായകന്‍ ഉസ്മാന്‍ കോഴിക്കോടിനെ ആദരിച്ചു