മുഹമ്മദ് റഫി – സുരോന്‍ കാ സര്‍താജ് ബ്രോഷര്‍ പ്രകാശനം

മുഹമ്മദ് റഫി – സുരോന്‍ കാ സര്‍താജ് ബ്രോഷര്‍ പ്രകാശനം

കോഴിക്കോട്: മുഹമ്മദ് റഫിയുടെ ജീവിതത്തെയും, വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളെയും ആസ്പദമാക്കി കോഴിക്കോട് നടക്കാവ് സ്വദേശി സി.പി.ആലിക്കോയ തയ്യാറാക്കി ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന 300 പേജുകള്‍ ഉള്‍കൊള്ളുന്ന ‘മുഹമ്മദ് റഫി – നാദ വിസ്മയം’ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് മെയ് 10 ന് വൈകു.6.30 ന് കോഴിക്കോട് ഗോകുലം ഗ്രാന്റ് ഹോട്ടല്‍ റൂഫ് ടോപില്‍ വെച്ച് മുഹമ്മദ് റഫി ലവേര്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുഹമ്മദ് റഫി – സുരോന്‍ കാ സര്‍താജ് സംഗീത നിശയുടെ ബ്രോഷര്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഡോ.ഖദീജ മുംതാസിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ (ബാബു ) അദ്ധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.കൃഷ്ണകുമാരി, സി.പി.ആലിക്കോയ,എന്‍.സി.അബ്ദുള്ളക്കോയ, മുര്‍ഷിദ് അഹമ്മദ്.എം.വി, ടി.പി.എം.ഹാഷിര്‍ അലി,ഖൈസ് അഹമ്മദ്.കെ, സി.പി.മാമുക്കോയ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.വി.റംസി ഇസ്മായില്‍ സ്വാഗതവും, വര്‍ക്കിങ്ങ് ചെയര്‍മാന്‍ ആര്‍. ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

 

 

മുഹമ്മദ് റഫി – സുരോന്‍ കാ സര്‍താജ്
ബ്രോഷര്‍ പ്രകാശനം

 

Share

Leave a Reply

Your email address will not be published. Required fields are marked *