കോഴിക്കോട്: കാവുന്തറയിലെ കോറോത്ത് റിനീഷിന്റെയും രമ്യയുടെയും മകളായ ആരാധ്യ ലക്ഷ്മി എന്ന കലാകാരി ചെറുപ്രായത്തില്‍ തന്നെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും, ആല്‍ബങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നൊച്ചാട് ശ്രീധരന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ആരാധ്യ ലക്ഷ്മി നൃത്തം അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. കാവുന്തറ എ.യു.പി. സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുകയാണ്.മോഹന്‍. സി വടകര സംവിധാനം ചെയ്ത തേന്‍ മൊഴി എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് ആരാധ്യ ലക്ഷ്മി ആദ്യമായി അഭിനയിച്ചത്. അച്ഛന്‍ റിനീഷ് കാവുന്തറ അറിയപ്പെടുന്ന ഒരു
കലാകാരനാണ്. നിരവധി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആരാധ്യ ലക്ഷ്്്മിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നത് വീട്ടുകാരാണ്. നിറവില്‍ എന്നും ഓണപ്പുലരി എന്ന മ്യൂസിക്ക് ആല്‍ബത്തിലും റീലിസ് ചെയ്യാനിരിക്കുന്ന തപസ്യ എന്ന ടെലി ഫിലിമിലും ആരാധ്യ അഭിനായിച്ചിട്ടുണ്ട്.അഭയ് കൃഷ്ണയാണ്
ആരാധ്യ ലക്ഷ്മിയുടെ സഹോദരന്‍.
കലാ രംഗത്ത്ശ്രദ്ധേയയായി ആരാധ്യ ലക്ഷ്മി