കോഴിക്കോട്: സിയസ്കൊ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച കോണ്‍വെക്കേഷനില്‍ കെജിസിഇ 2024 പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു.് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു ഉദ്ഘാടനം ചെയ്തു.
സാല്‍പിഡോ ഡയറക്റ്റര്‍ ടി.പി നാസിം ബക്കര്‍ മുഖ്യാതിഥിയായി. സിയസ്കോ ഐ.ടി.ഐ. ചെയര്മാന് എഞ്ചി. പി. മമ്മത് കോയ അധ്യക്ഷം വഹിച്ചു.
സിയസ്കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്മാന്, പ്രിന്‍സിപ്പാള്‍ പി. കുമാരന്, ഐ.ടി.ഐ വൈസ് ചെയര്മാന് എ.വി അബ്ദുല്‍ കരീം, ട്രഷറര്‍ എസ്.വി അസീസ്, കോഡിനേറ്റര്‍ കെ.വി ബാറക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിയസ്കോ ഐ.ടി.ഐ സെക്രട്ടറി എസ്. സര്‍ഷാര്‍ അലി സ്വാഗതവും ജോയന്റ് സെക്രട്ടറി എ.പി ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു.
സിയസ്കൊ കോണ്വെക്കേഷന് സംഘടിപ്പിച്ചു