ഇടതുഭരണം മോശമാണെന്ന ജനവിധിയാണ് തൃക്കക്കര വിജയം: പി.കെ കുഞ്ഞാലിക്കുട്ടി

ഇടതുഭരണം മോശമാണെന്ന ജനവിധിയാണ് തൃക്കക്കര വിജയം: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇടതുസര്‍ക്കാരിന്റെ ഭരണം മോശമാണെന്ന ജനവിധിയാണ് തൃക്കാക്കരയിവിജയമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉപതെരഞ്ഞെടുപ്പ് ഇടത് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഭരണം വളരെ മോശമാണെന്ന് ജനം ഇന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ് മുന്നേറുകയാണ്. ഉമ തോമസിന്റെ ലീഡ് 15,000 പിന്നിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *