കോഴിക്കോട്: ഡിസ്ട്രിക്ട്് മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഗീത ലോകത്ത് 40 വര്‍ഷം പിന്നിട്ട റഫി സാബിന്റെ ഗാനങ്ങളിലൂടെ പ്രസിദ്ധനായ ഗായകന്‍ ഉസ്മാന് കോഴിക്കോടിനെ ജില്ലയിലെ സംഗീത ആസ്വാദക കൂട്ടായ്മ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ന് ബുധനാഴ്ച 6 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയാവും. തുടര്‍ന്ന് ‘ഏക് ഷാം ഉസ്മാന്‍ കേ നാം’ എന്ന പേരില്‍ റഫി, മുകേഷ്, കിഷോര്‍ നൈറ്റ് നടക്കും. ഗായകരായ നയന്‍ ജെ ഷാ, മെഹറൂഫ് കാലിക്കറ്റ്, ജിഷ ഉമേഷ്, അനൂന മന്‍സൂര്‍, ശുഭ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.സുബൈര്‍, ആര്‍.ജയന്ത് കുമാര്‍, നയന്‍ ജെ ഷാ,പി.പി.അബ്ദുള്ളക്കോയ, ഉസ്മാന്‍ കോഴിക്കോട് പങ്കെടുത്തു.