കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ വിവരങ്ങള്‍ അറിഞ്ഞേ മതിയാകൂ എന്നും വിവരാവകാശനിയമം ശക്തിപ്പെട്ടാല്‍ മനുഷ്യാവകാശങ്ങളുടെ ലംഘനം കുറയുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കീം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാര സംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിലുള്ള ‘വിവരാവകാശം മനുഷ്യാവകാശ സംരക്ഷണത്തിന്’എന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ നാലുവഴിക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ നിയമം ദുരൂപയോഗം ചെയ്യുന്നവര്‍ യഥാര്‍ത്ഥ മനുഷ്യാവകാശ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളെയാണ് നേടിക്കൊടുക്കുന്നതെന്ന് തിരിച്ചറിയണം.ഈ രണ്ടു നിയമങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ ആക്ടിവിസ്റ്റുകള്‍ വലിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ രംഗത്തെ പതിരുകളെ തിരിച്ചറിഞ്ഞ് നിരുത്സാഹപ്പെടുത്തണമെന്നും കമ്മിഷണര്‍ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ എന്നപോലെ രാജിവെക്കുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ആസ്ഥി വിവരങ്ങള്‍ പരസ്യമാക്കുന്നത് നല്ലതാണ് . ഉദ്യോഗസ്ഥരുടെ വാര്‍ഷിക ആസ്ഥി പ്രഖ്യാപനം വേണ്ടിവന്നാല്‍ പ്രസിദ്ധീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമ സേവനങ്ങള്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു പറഞ്ഞു.മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്നും അവ മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ പി.മോഹനദാസ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് കൈതാരത്ത്, ജോസഫ് സി. മാത്യൂ,പ്രൊഫ.കെ.ബി. വേണുഗോപാല്‍,ആര്‍.മുരളീധരന്‍,എം.ജി. ബാബു,രുഗ്മിണി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിച്ചു.
മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ വിവരാവകാശം
ശക്തിപ്പെടണം:ഡോ.എ.അബ്ദുല്‍ഹക്കീം