കോഴിക്കോട്: ‘ഒരുവട്ടം കൂടി ‘ എന്ന സി.പി.എം.ഹൗസ് കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി. തറവാട് മുറ്റത്ത് നൂറോളം പേര് പങ്കെടുത്ത മൈലാഞ്ചി മല്‍സരം കൗണ്‍സിലര്‍ പി.മുഹസിന ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി ചെയര്മാന് സി.പി.എം.സഈദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സി.പി.എം. കദീജ, ട്രഷറര്‍ സി.പി.എം.സാദിഖ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. സി.പി.എം. റസിയ, എം.എം.അബ്ദുല്‍ ഗഫൂര്‍, കെ.വി.എം.ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
മൈലാഞ്ചി മല്‍സരത്തില്‍ യു.വി.ഷ കുന്നത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ. ഫാത്തിമ ഷെന്‍ഹ,എന്‍.കെ.വി.ഷൈക്കലി രണ്ടും മൂന്നും സ്ഥാനം നേടി. സി.പി.എം.വിന്‍സി, സി.പി.എം സാറ എന്നിവര്‍ മല്‍സരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അഷ്ലിയ, വൈഷാലി ലോദിയ എന്നിവര്‍ വിധികര്‍ത്താക്കളായി.സെക്രട്ടറി സി.പി.എം സുധീര്‍ സ്വാഗതവും സി.പി.എം. ഷിറിന് നന്ദിയും പറഞ്ഞു.
മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി