കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ‘ലാവണ്യ’ സ്‌കിന്‍ കെയര്‍ ക്ലിനിക്ക് ആരംഭിച്ചു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ‘ലാവണ്യ’ സ്‌കിന്‍ കെയര്‍ ക്ലിനിക്ക് ആരംഭിച്ചു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ‘ലാവണ്യ’ സ്‌കിന്‍ കെയര്‍ ക്ലിനിക് ആരംഭിച്ചു. ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ നടന്ന ചടങ്ങ് മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവും കാന്തിയുമുള്ള ചര്‍മ്മം ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ ഉപയോഗപ്പെടുത്തി കൃത്യമായി സംവിധാനം ചെയ്ത ചികിത്സകളിലൂടെ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ഈ ക്ലിനിക്കിന്റെ ഉദ്ദേശ്യമെന്ന് ഡോ.പി.എം.വാരിയര്‍ പറഞ്ഞു. കാട്ടയ്ക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ആദിശ ങ്കര ബ്ലോക്കില്‍ പ്രത്യേകമായി സജ്ജീകരിച്ച യൂണിറ്റിലാണ് ‘ലാവണ്യ’ സ്‌കിന്‍ കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.

ആയുര്‍വേദ കോസ്മറ്റോളജിയില്‍ പ്രത്യേക പഠനം നടത്തിയ ഡോക്ടര്‍മാരും ഈ ശാഖയില്‍ പരിചയവും പ്രാവീണ്യവുമുള്ള തെറാപ്പിസ്റ്റുകളുമാണ് ക്ലിനിക്കില്‍ സേവനം നല്‍കുന്നത്. ചിലരോഗങ്ങ ളുടെ പ്രത്യേക അവസ്ഥയില്‍ ഇത്തരം ചര്‍മ്മസംരക്ഷണ ചികിത്സകള്‍ അത്യാവശ്യമായിവരുന്നു. അതോടൊപ്പംതന്നെ ശരീരകാന്തിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യമുള്ളവര്‍ക്കും ഈ ചികിത്സ ചെയ്യാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേകം രൂപകല്പനചെയ്ത ഉത്പന്നങ്ങളാണ് ക്ലിനിക്കില്‍ ഉപയോഗിക്കുന്നത്.

ചര്‍മ്മസംരക്ഷണരംഗത്ത് ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങള്‍ ധാരാളമായി വരികയും അവ സാധാര ണക്കാര്‍ മിഥ്യാബോധത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ട് ഗുണഫലം ഉണ്ടാ കുമെന്ന് ഉറപ്പില്ല; മറിച്ച് ചില ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്‌തേക്കാം. ഈ കാര്യങ്ങളുടെ യെല്ലാം അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് ആര്യവൈദ്യശാല കോസ്‌മെറ്റോളജി ഡിവിഷന്‍ ‘ലാവ ണ്യ’ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ളത്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍ ആമുഖഭാഷണം നടത്തി. ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, ട്രസ്റ്റിയും ഫാക്ടറി മാനേജരുമായ ഡോ. പി. രാംകു മാര്‍ ആശംസാപ്രസംഗം നടത്തി. ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ കമല വിശ്വനാ ഥന്‍ (ബാംഗ്ലൂര്‍), സുനിത തന്യന്‍ എന്നിവര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മെറ്റീരിയല്‍സ് വിഭാഗം മേധാവി ശൈലജ മാധവന്‍കുട്ടി സ്വാഗതം പറഞ്ഞു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഗിഷ, നന്ദിയും പറഞ്ഞു.

 

 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ‘ലാവണ്യ’ സ്‌കിന്‍ കെയര്‍ ക്ലിനിക്ക് ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *