കോഴിക്കോട്: ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 46-ാം ജില്ലാ സമ്മേളനം 27ന് ഞായറാഴ്ച കാലത്ത് 9 മണിക്ക് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം ഡോ.ശ്രീജു.എസ്.എസ് ഐആര്‍എസ് (ജോ.കമ്മീഷണര്‍ ജി എസ് ടി കാലിക്കറ്റ്) ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.റീജ മനോജ് അധ്യക്ഷത വഹിക്കും. എ.വി.വി.വി.എസ് രാമദാസ് വൈദ്യര്‍ മെമ്മോറിയല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ.കെ.ചാത്തു (റിട്ട.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഐഎസ്എം)നും, സാകല്യ യുവ സംരംഭക അവാര്‍ഡ് ഡോ.ഷംന ജവഹറലിക്കും (ഡോ.ഷംനാസ് ആരോഗ്യമിത്രം ക്ലിനിക്) ചടങ്ങില്‍വെച്ച് സമ്മാനിക്കും. ജില്ലയിലെ 11 ഏരിയകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഏരിയക്കുള്ള അവാര്‍ഡും വിതരണം ചെയ്യും. ആയൂര്‍വ്വേദത്തിനും, സംഘടനക്കും മികച്ച സംഭാവനം നല്‍കിയ ഡോ. ദിലീപ് കുമാര്‍.ആര്‍(മിഷന്‍ സ്റ്റാര്‍ട്ടപ്പ്-25), ഗിരീഷ് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് സംഘടനാ സമ്മേളനം നടക്കും. പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.വിജയഗോപാല്‍.എവി, ഡോ.റീജ മനോജ്, ഡോ.അനൂപ് വി.പി, ഡോ.സുധീര്‍.എം, ഡോ.റിഥിമ.കെ.എ എന്നിവര്‍ പങ്കെടുത്തു.