കോഴിക്കോട്: മഠത്തില്‍ ശ്രീ ഗുരുദേവ ഭൈരവ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം കരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത ഉദ്ഘാടനം ചെയ്തു.തന്ത്രി ബ്രഹ്‌മശ്രീ മോഹനന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കുടുംബ കാരണവരായ വാസു തെക്കേചാലില്‍ തെക്കെചാലില്‍ ചന്ദ്രമതി, രാരുകുട്ടി താഴെ മഠത്തില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങളില്‍നിന്ന് കലാകായിക രംഗത്ത് കഴിവ് തെളിയിച്ച ശില്‍പി ഗുരുകുലം ബാബു, ആനന്ദന്‍ ഗുരുക്കള്‍, വിദ്യാലക്ഷ്മി, ആനന്ദന്‍, തന്‍മയ് എന്നിവര്‍ക്കും പുരസ്‌കാരം നല്‍കി ആദരിച്ചു. ക്ഷേത്രം വക പുരസ്‌കാരം സമര്‍പിച്ച ചടങ്ങില്‍ വൈസ് പ്രസി. അരവിന്ദന്‍, സെക്രട്ടറി വേലായുധന്‍, ആനന്ദന്‍ ഗുരുക്കള്‍, രാജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷാജു ഭായ് പ്രഭാഷണം നടത്തി. കെകെ ബാബുരാജ് കാന്‍സറും ഭക്ഷണവും എന്ന വിഷയത്തില്‍ സംസാരിച്ചു. ലേഖ നന്ദിയും പറഞ്ഞു.