കോഴിക്കോട് : ഗുരുതരമായ കിഡ്നി രോഗം മൂലം അവശത അനുഭവിക്കുന്ന, കണ്ണൂര്‍ ജില്ലയില്‍ എരുവശി പഞ്ചായത്തിലെ ചുണ്ടപ്പറമ്പ് സ്വദേശി നിധിന്‍ വി എസിന് സൗദി അറേബിയയിലെ ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ച ചികിത്സാ സഹായം ചികിത്സാര്‍ത്ഥം കോഴിക്കോട് താമസിക്കുന്ന നിധിന്റെ വസതിയില്‍ വച്ച് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹബൂബ്, കുടുംബത്തിന് കൈമാറി. ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അംഗം സജീവന്‍, ഷമ്മാസ് ഏരിയ കമ്മറ്റി പ്രസിഡന്റ് നജീബ്, കേരള പ്രവാസി സംഘം ജില്ല സിക്രട്ടറി C V ഇഖ്ബാല്‍ , കേരള പ്രവാസി സംഘം സൗത്ത് ഏരിയാ കമ്മിറ്റി അംഗം മുജീബ് കുറ്റിച്ചിറ എന്നിവരെ കൂടാതെ വളയനാട് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, ബ്രാഞ്ച് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബുറൈദ കിങ്ങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിധിനെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സാ സഹായം കൈമാറി