കോഴിക്കോട് :രാജ്യത്തെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യല്‍ നേതൃ പരിചരണ ശൃഖലയായ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റലും മലബാര്‍ ഐ ഹോസ്പിറ്റലും ഇനി മുതല്‍ സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കും. മലബാര്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് , ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആതുരാലയങ്ങള്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സന്നദ്ധരാകണമെന്ന് മന്ത്രി പറഞ്ഞു. മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ ജി എസ് കെ വേലു അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. ഹോസ്പിറ്റലിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ദ്ദനരായ രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കണമെന്ന് എം പി പറഞ്ഞു. ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം എം പി നിര്‍വ്വഹിച്ചു. ഒപ്റ്റിക്കല്‍സ് വിഭാഗം അഹമ്മദ് ദേവര്‍ കോവില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ലോഗോ പ്രകാശനം ചെയ്തു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി രേഖ , പി കെ നാസര്‍ , മാക്‌സി വിഷന്‍ ( തൃശൂര്‍ ) ഡയറക്ടര്‍ ഡോ റാണി മേനോന്‍, ഗ്ലൂക്കോമ
സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ പി സത്യന്‍, മലബാര്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ . പി എം ഹയാസ് എന്നിവര്‍ പ്രസംഗിച്ചു.
മലബാര്‍ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പി എം റഷീദ് സ്വാഗതവും ഗ്രൂപ്പ് സി ഇ ഒ – വി എസ് സുധീര്‍ നന്ദിയും പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധ ഡോക്ടര്‍മാരും പ്രത്യേകം പരിശീലനം നേടിയ പാരാ മെഡിക്കല്‍ ജീവനക്കാരും തുടങ്ങിയവയാണ്
മാക്‌സിവിഷന്റെയും മലബാര്‍ ഐ ഹോസ്പിറ്റലിന്റെയും പ്രത്യേകതയെന്ന് ചെയര്‍മാന്‍ ഡോ ജി എസ് കെ വേലുവും എം ഡി പി എം റഷീദും തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വി എസ് സുധീര്‍, ഡോ റാണി മേനോന്‍, ഡോ പി സത്യന്‍, പി എം ഹയാസ് എന്നിവരും പങ്കെടുത്തു.
മലബാര്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു