കോഴിക്കോട്: കെ ടി ത്രേസ്യാ ടീച്ചര്‍ രചിച്ച ചരിത്ര വീഥിയിലൂടെ യാത്രാവിവരണം പുസ്തക വായനക്കാരിലേക്കെത്തുന്നു. ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനത്തെ ആസ്പദമാക്കിയാണ് കെ.ടി ത്രേസ്യ ടീച്ചര്‍ ചരിത്ര വീഥിയിലൂടെ എന്ന യാത്രാവിവരണം രചിച്ചത്. കേവലം യാത്രാവിവരണം മാത്രമല്ല നേരില്‍ കണ്ട സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചരിത്രം കൂടി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം വായനാലോകത്തിന് മുതല്‍കൂട്ടാണ്.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാവിവരണം പ്രസിദ്ധീകരിക്കുകയു ചെയ്തിട്ടുണ്ട് ത്രേസ്യ ടീച്ചര്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. പുസ്തകത്തിന് പ്രസിദ്ധ എഴുത്തുകാരന്‍ പി ആര്‍ നാഥനാണ് ആമുഖക്കുറിപ്പെഴുതിയിരിക്കുന്നത്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷനാണ് പ്രസാധകര്‍. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടണം. വില 140 രൂപ.
മലബാര്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട് :ഇന്ത്യയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യല്‍ നേതൃ പരിചരണ ശൃഖലയായ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റലും ഉത്തര കേരളത്തിലെ പ്രശസ്ത ഐ ഹോസ്പിറ്റലായ മലബാര്‍ ഐ ഹോസ്പിറ്റലും ഇനി മുതല്‍ സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കും.
മലബാര്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് , ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ആതുരാലയങ്ങള്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സന്നദ്ധരാകണമെന്ന് മന്ത്രി പറഞ്ഞു. മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ ജി എസ് കെ വേലു അധ്യക്ഷത വഹിച്ചു.എം കെ രാഘവന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി.ഹോസ്പിറ്റലിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ദ്ദനരായ രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കണമെന്ന് എം പി പറഞ്ഞു.ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം എം പി നിര്‍വ്വഹിച്ചു.ഒപ്റ്റിക്കല്‍സ് വിഭാഗം അഹമ്മദ് ദേവര്‍ കോവില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ലോഗോ പ്രകാശനം ചെയ്തു.കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി രേഖ , പി കെ നാസര്‍ , മാക്‌സി വിഷന്‍ ( തൃശൂര്‍ ) ഡയറക്ടര്‍ ഡോ റാണി മേനോന്‍, ഗ്ലൂക്കോമ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ പി സത്യന്‍, മലബാര്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ . പി എം ഹയാസ് എന്നിവര്‍ പ്രസംഗിച്ചു.മലബാര്‍ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പി എം റഷീദ് സ്വാഗതവും ഗ്രൂപ്പ് സി ഇ ഒ – വി എസ് സുധീര്‍ നന്ദിയും പറഞ്ഞു.അത്യാധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധ ഡോക്ടര്‍മാരും പ്രത്യേകം പരിശീലനം നേടിയ പാരാ മെഡിക്കല്‍ ജീവനക്കാരും തുടങ്ങിയവയാണ്
മാക്‌സിവിഷന്റെയും മലബാര്‍ ഐ ഹോസ്പിറ്റലിന്റെയും പ്രത്യേകതയെന്ന് ചെയര്‍മാന്‍ ഡോ ജി എസ് കെ വേലുവും എം ഡി പി എം റഷീദും തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ‘വി എസ് സുധീര്‍ , ഡോ റാണി മേനോന്‍ , ഡോ പി സത്യന്‍ , പി എം ഹയാസ് എന്നിവരും പങ്കെടുത്തു.
പി.കെ ബഷീര്‍ എം.എല്‍.എ അമേരിക്കയില്‍
നൃൂയോര്‍ക്ക്: ബഹാമഡിലേക്കുള്ള യാത്രാ മദ്ധ്യേ പി.കെ ബഷീര്‍ എം എല്‍ എ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ബഹാമസില്‍ വെച്ചു ചേരുന്ന കോമണ്‍ വെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തില്‍ കേരള നിയമ സഭയുടെ പ്രതിനിധിയാണ് പി. കെ ബഷീര്‍ എംഎല്‍എ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ കൂട്ടായ്മകളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. കെ എം സി സി നേതാക്കളായ യു.എ.നസീര്‍ , ഇംതിയാസ് അലി, ഷാമില്‍ കാട്ടുങ്ങല്‍ , ജൗഹര്‍ ഷാ, കുഞ്ഞു പയ്യോളി, സഫ്വാന്‍ മടത്തില്‍ , നജീബ് എളമരം, ഷെബീര്‍ നെല്ലി, റിയാസ് മണ്ണാര്‍ക്കാട് എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ സമദ് പൊന്നേരി , ഹനീഫ് എരഞ്ഞിക്കല്‍ ഡോക്ടര്‍ ഷാഹുല്‍ ഇബ്രാഹിം, ഉമാ ശങ്കര്‍ നൂറേങ്ങല്‍ റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്‌സ് (ലൂക്ക ) ഡല്ലസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിള്‍ ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഏപ്രില്‍ 26 ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന അദ്ദേഹം അടുത്ത ദിവസം ബഹാ മസിലേക്ക് തിരിക്കും.
മെയ് നാലിന് അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം അടുത്ത ദിവസം ഇന്ത്യയിലേക്ക് തിരിക്കും.