പ്രത്യാശയുടെ ഇടയന്‍ പിതൃഭവനത്തിലേക്ക് – മാര്‍പ്പാപ്പക്ക് അനുശോചനം രേഖപ്പെടുത്തി  കോഴിക്കോട് മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് ചക്കാലക്കല്‍

പ്രത്യാശയുടെ ഇടയന്‍ പിതൃഭവനത്തിലേക്ക് – മാര്‍പ്പാപ്പക്ക് അനുശോചനം രേഖപ്പെടുത്തി  കോഴിക്കോട് മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് ചക്കാലക്കല്‍

കോഴിക്കോട്:മാര്‍പ്പാപ്പക്ക് അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് ചക്കാലക്കല്‍.അതിരൂപതയേയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ നല്‍കിയ ഈസ്റ്റര്‍ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായി നിയമിക്കുകയും  ചെയ്തത്. ദൈവത്തിനു നന്ദി പറയുകയും അകമഴിഞ്ഞ സ്‌നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമര്‍പ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളില്‍ പ്രത്യേകം ദിവ്യബലി അര്‍പ്പിക്കുകയും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ  ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീര്‍ത്ഥാടകരാകുവാന്‍ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവന്‍ പ്രത്യാശയുടെ മക്കളാക്കി തീര്‍ക്കുവാന്‍ കഠിനമായി പ്രയത്‌നിച്ച ഒരു ആത്മീയ ആചോര്യനും ക്രാന്തദര്‍ശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പയാണ് കാലം ചെയ്തത്. ഈസ്റ്റര്‍ തിങ്കള്‍ ഏപ്രില്‍ 21,2025ന് 88ാം വയസ്സില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വത്തിക്കാനിലെ കാസ സാന്റ മാര്‍ട്ടയില്‍ വച്ചായിരുന്നു പാപ്പയുടെ വിയോഗം. 12 വര്‍ഷം നീളുന്ന പാപ്പയുടെ ഔദ്യോഗിക ജീവിതത്തിലൂടെ ലോകത്തെയും കത്തോലിക്ക സഭയേയും മാറ്റിമറിക്കുന്ന ശക്തമായ നിലപാടുകള്‍ എടുത്ത പാപ്പയാണ് നമുക്ക് നഷ്ടമാകുന്നത്. പാവങ്ങളെ ജീവനുതല്യം സ്‌നേഹിക്കുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി നിലകൊള്ളുകയും ചെയ്ത പാപ്പയുടെ വിയോഗത്തില്‍ കോഴിക്കോട് അതിരൂപത മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പ്രത്യാശയുടെ ഇടയന്‍ പിതൃഭവനത്തിലേക്ക് –

മാര്‍പ്പാപ്പക്ക് അനുശോചനം രേഖപ്പെടുത്തി

കോഴിക്കോട് മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് ചക്കാലക്കല്‍

Share

Leave a Reply

Your email address will not be published. Required fields are marked *