കോഴിക്കോട്: കോഴിക്കോട് ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) യുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം 19ന് ശനി വൈകിട്ട് അഞ്ച് മണിക്ക് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കല പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും സെക്രട്ടറി അഡ്വ.കെപി അശോക് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. മേയര്‍ ബീന ഫിലിപ്പ്, എം.കെ.രാഘവന്‍ എംപി, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ എന്നിവര്‍ ആശംസകള്‍ നേരും.പത്മഭൂഷണ്‍ കെ.എസ്. ചിത്ര, മലബാര്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ എം.പി.അഹമ്മദ്, പത്മശ്രീ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി എന്നിവരെ ആദരിക്കും. എം.ടി.വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വിനായരും ശ്രീകാന്തും സംഘവും അവതരിപ്പിക്കുന്ന നൃത്തശില്‍പ്പവും എം.ജി.ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ വിജയരാഘവന്‍, എന്‍.ചന്ദ്രന്‍, വിനീഷ് വിദ്യാധരന്‍, ട്രഷ.. കെ.സുബൈര്‍ പങ്കെടുത്തു.