കോഴിക്കോട്: ലഹരിക്കെതിരെ ഒരു നാടൊരുക്കുന്ന ഛാഡ് മെഗാ ഷോ നീളെ വൈകിട്ട് 6.30 ന് കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കണമെങ്കില്‍ നിയമം മാത്രം പോരാ താഴെത്തട്ടില്‍ നിന്നു തന്നെ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന സന്ദേശമുയര്‍ത്തിയാണ് ഷോ കോഴിക്കോട് സിറ്റി പൊലീസിന്റെ സഹകരണത്തോടെ നോ നെവര്‍ കാമ്പയിന്റെ ഭാഗമായി കക്കോടി നവദര്‍ശന റെസിഡന്റ്‌സ് അസോസിയേ ഷന്റെ നേത്യത്വത്തിലാണ് ഒരു മണിക്കൂര്‍ നീണ്ട മെഗാ ഷോ അവതരിപ്പിക്കുന്നത്. നൂറ്റി മുപ്പതോളം കുടുംബാംഗങ്ങള്‍ക്കു പുറമെ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്ത കരും തലക്കുളത്തൂര്‍ സി.എം.എം ഹൈസ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ഥികളും നാട്യശ്രീ കിഴക്കുമുറിയിലെ നര്‍ത്തകരുമാണ് മെഗാ ഷോയില്‍ അണിനിരക്കുന്നത്. അസി. പൊലീസ് കമീഷണര്‍ എ. ഉമേഷ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഷോ ഉല്ലാസ് മാവിലായിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുകയല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്ന സന്ദേശമുയര്‍ത്തിയാണ് ഷോ സംഘടിപ്പിക്കുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ മനോജ് കുമാര്‍ (സ്വാഗത സംഘം ചെയര്‍മാന്‍), നസര്‍ പുന്നോളി( കണ്‍വീനര്‍), എംഎസ് രവികുമാര്‍( സെക്രട്ടറി), എ പ്രമേഷ്( ട്രഷറര്‍), ഉല്ലാസ് മാവിലായി (ഡയറക്ടര്‍) പങ്കെടുത്തു.