കോഴിക്കോട്; വയനാടന്‍ ചുരത്തില്‍ കഴിഞ്ഞ 33 വരഷമായി നടന്നുവരുന്ന കുരിശിന്റെ വഴി 18ന് ദുഖവെള്ളിയാഴ്ച കാലത്ത് 10മണിക്ക് ആരംഭിക്കുമെന്നും എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡയരക്ടര്‍ ഫാദര്‍ തോമസ് തുണ്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിവാരം ഗെദ്സമേന്‍ ഗ്രോട്ടോയില്‍ നിന്ന് രാവിലെ 7മണിക്ക് ഫാദര്‍ ജോയ് ചെറുവണ്ണൂര്‍ പീഢാനുഭവ പ്രാര്‍ഥനയും സന്ദേഷവും നല്‍കും. 9.30ന് റവ.ഡോ ജോസി താമരശേരി (സിഎംഐ ജനറാള്‍ ഹൗസ് കാക്കനാട്) ദുഖവെള്ളി സന്ദേശം നല്‍കും. തുടര്‍ന്ന് ഫാദര്‍ തോമസ് തുണ്ടത്തിലിന്റെയും മറ്റ് വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ 16കിലാമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴി ആരംഭിക്കും. പീഢാനുഭവയാത്ര അഞ്ചര മണിക്കൂര്‍കൊണ്ട് വയനാട് ലക്കിടിയിലെ ദേവാലയത്തില്‍ എത്തിച്ചേരും. മുന്‍വര്‍ഷങ്ങളില്‍ 40,000ത്തിനും 50000ത്തിനും ഇടയില്‍ പേര് പങ്കെടുത്തിട്ടുണ്ട്. ചുരത്തില്‍ യാതൊരു ബ്ലോക്കും വരാതെയാണ് യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ അന്വിന് മണ്ണൂര്‍, ജോസ് അഗസ്റ്റിന് കീപ്പുറത്ത് പാല, ടിന്റു ജേക്കബ് പങ്കെടുത്തു.