പേരാമ്പ്ര: ശരീരത്തിനും ബുദ്ധിക്കും പ്രാധാന്യമുള്ള സമൂഹത്തില്‍ അതിനിടയിലുള്ള മനസ്സിനെ അഭിവൃദ്ധിപ്പെടുത്താന്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമേ കഴിയൂ എന്ന് വി.കെ.സുരേഷ് ബാബു. ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ.രവിവര്‍മയുടെ അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമരപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര റീജിനല്‍ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിച്ചു.ശ്രീധരന്‍ പട്ടാണിപ്പാറ, മൊയ്തീന്‍ പേരാമ്പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ബാലസാഹിത്യ വിഭാഗത്തില്‍ രമേശ് ബാബു കാക്കന്നൂര്‍ കോഴിക്കോട് (ബാല കഥ -നാരങ്ങ മുട്ടായി) രാമകൃഷ്ണന്‍ സരയു കോഴിക്കോട് (ബാല കവിത – അച്ഛനും ആ തിക്കും പിന്നെ…) എന്നിവരും, സാഹിത്യ വിഭാഗത്തില്‍ ഡോക്ടര്‍ അജീഷ് പി.ടി തിരുവനന്തപുരം (പഠനം -ആരോഗ്യ കായിക സംസ്‌കാരത്തിന് ഒരാമുഖം) സരസ്വതി ബിജു കാസര്‍ഗോഡ് (കവിത-അവളെഴുതണമെങ്കില്‍ ), അമര്‍നാഥ് പള്ളത്ത് കോഴിക്കോട് (കഥ-ന്റെ സുന്ദരി പെണ്ണുങ്ങള്‍ ) എം.പി അബ്ദുറഹിമാന്‍ കോഴിക്കോട് (നോവല്‍ -മണ്ണ് തിന്നവരുടെ നാട്) രാജന്‍ കോതച്ചിറ പാലക്കാട് ( ചെറുകഥ – ഗായത്രി എന്റെ ശിഷ്യ) എം.എസ് ശശി എറണാകുളം (ലേഖനം – വിശ്വാസത്തിന്റെ ആഴങ്ങള്‍ ) കെ.വി ജോര്‍ജ് കുറുവാച്ചിറ കോഴിക്കോട് ( യാത്രാവിവരണം -ഗോവയിലൂടെ ) ഗോവിന്ദന്‍ കരിയാട് കോഴിക്കേട് (ജൂറി പുരസ്‌കാരം – വിശ്വാസം, ഭക്തി, മതം) എന്നിവരും ഏറ്റുവാങ്ങി.
സിനിമാ ഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യാതിഥിയായി.എഴുത്തുകാരന്‍ രത്‌നകുമാര്‍ വടകര പുരസ്‌കാര കൃതികള്‍ അവലോകനം ചെയ്തു. കവിയരങ്ങ് ആയടുത്തില്‍ പി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍ തെക്കേടത്ത് ( ഭാഷാശ്രീ സ്‌പോട്‌സ്അക്കാദമി ) , ഭാഷാശ്രീ ഉപ പത്രാധിപര്‍ അബ്ദുള്‍ കരീം എന്‍.എ , ദേവദാസ് പാലേരി, സുരേഷ് കനവ്, കെ.കെ.രമേശ് വെള്ളിയൂര്‍,ഷൈമ എന്‍.കെ , വിജയശ്രീ രാജീവ്,സഹദേവന്‍ മൂലാട് , ഭാഷാശ്രീ മാനേജര്‍ രതീഷ് ഇ നായര്‍ എന്നിവര്‍ സംസാരിച്ചു.പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.ജോസഫ് പൂതക്കുഴി സ്വാഗതവും സദന്‍ കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു.
ശരീരത്തിനും ബുദ്ധിക്കുമിടയിലുള്ള മനസ്സ് വികസിപ്പിക്കാന്‍
സാഹിത്യകാരന്മാര്‍ക്കേ കഴിയൂ; വി.കെ.സുരേഷ് ബാബു