പയ്യോളി: ജെംസ് എ പി സ്കൂള്‍ 121-ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും കേരള വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദാഘാടനം ചെയ്തു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്് യാക്കൂബ് കുന്നത്ത് സ്വാഗത ഭാഷണം നിര്‍വഹിച്ചു. കുട്ടികളുടെ കലാവിരുന്ന് ഉദ്ഘാടനം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഹസീസ് പി നിര്‍വഹിച്ചു. ചടങ്ങില്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, വാര്‍ഡ് മെമ്പര്‍മാരായ സജിത, കുറ്റിയില്‍ റസാഖ്, മേലടി ബിപിസി രാഹുല്‍ മാസ്റ്റര്‍, ജെംസ് സ്കൂള്‍ മാനേജര്‍ അഫ്സല് ഹഷീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കിഷോര്‍ പി കെ, ഷിജിത് കെ ടി, സി കെ അസീസ്, ഹരീഷ് കെ ടി, എം ടി അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 2023-24 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് വിജയികള്‍ക്കും അബാക്കസ് സ്റ്റേറ്റ് ലെവല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും വേദിയില്‍ നടന്നു. പ്രധാനാധ്യാപിക ശ്രീജ എം നന്ദി നന്ദിയും പറഞ്ഞു.