പരിപൂര്‍ണ ആരോഗ്യത്തിനായി ‘വിയ’ മേയ്ത്രയില്‍ ആരംഭിച്ചു
കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ തുലാ യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും ഒന്നിച്ച് ചേര്‍ത്ത് സമഗ്ര ആരോഗ്യ പരിചരണം നല്കുന്ന പുതിയൊരു സംവിധാനമാണ്.മേയ്ത്ര ആശുപത്രിയിലെ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ മേയ്ത്ര ആശുപത്രി ചെയര്മാന് ഫൈസല്‍ കോട്ടിക്കോളോന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഷബാന ഫൈസല്‍, സി.ഇ.ഒ നിഹാജ് ജി. മുഹമ്മദ്, ഡോ: വിഷ്ണുരാജ് പ്രകാശ്, ഡോ എസ് രാധാകൃഷ്ണന്, ഡോ ഉര്‍വശി നൈതാനി, ഡോ.ചന്ദന്‍, ഡോ. അയന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.