കോഴിക്കോട്: സ്ട്രോക്ക് കെയറില്‍ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് (എഎച്ച്എ) അംഗീകൃത കോംപ്രിഹെന്‍സീവ് സ്ട്രോക്ക് സെന്റര്‍ അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചു. ആര് ആര് ആര് സംവിധാനം ഉപയോഗിച്ച് പ്രീ ഹോസ്പിറ്റല്‍ ഘട്ടം മുതല്‍ ആരംഭിക്കുന്ന സ്ട്രോക്ക് കെയറിന്റെ അതുല്യവും സംയോജിതവുമായ സമീപനമാണ് ആസ്റ്റര്‍ മിംസിനെ വേറിട്ട് നിര്‍ത്തുന്നത്. സ്ട്രോക്ക് പോലുള്ള അവസ്ഥകളില്‍ നിര്‍ണായകമായ ഇടപെടലുകള്‍ കാലതാമസമില്ലാതെ ആരംഭിക്കുവാനും ഇത് സഹായിക്കുമെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.വേണുഗോപാലന്‍ പി. പി പറഞ്ഞു. ഹോസ്പിറ്റലിന്റെ ഉന്നത തലത്തിലുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങള്‍, ആധുനിക ചികിത്സാ രീതികള്‍, സമഗ്രമായ പോസ്റ്റ്-സ്ട്രോക്ക് കെയര്‍ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി രോഗികള്‍ക്ക് വളരെപ്പെട്ടെന്ന് മികച്ച ചികിത്സ നല്‍കാനും സഹായിക്കുമെന്ന് മിംസ് സി ഒ ഒ ലുഖ്മാന് പൊന്മാടത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സി ഒ ഒ, ലുക്മാന് പൊന്മാടത്ത്, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.വേണുഗോപാലന്‍ പി. പി, ഡോ. അബ്ദുല്‍ റഹ്മാന്, ഡോ. റഫീഖ്, ഡോ. പോള്‍ ആലപ്പാട്ട് പങ്കെടുത്തു.