കോഴിക്കോട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി കഴിഞ്ഞ നാലുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ കീഴിലുള്ള പിരമിഡ് അഗ്രോ മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് ശാഖ നാളെ കാലത്ത് 10.30ന് (ശനി) വൈഎംസിഎ ക്രോസ്റോഡിലുള്ള ഇപീസ് ആര്‍ക്കേഡില്‍ എംകെ രാഘവന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയരക്ടര്‍ അജിത്ത് പാലാട്ട് പറഞ്ഞു. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാകും. സ്ട്രോങ് റൂം ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയും കോണ്‍ഫറന്‍സ് ഹാള്‍ അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എയും ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം കെടിഡിസി ചെയര്മാന് പി.കെ ശശി നിര്‍വഹിക്കും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഗോള്‍ഡ്ലോണ്‍ സ്കീമുകള്‍ക്ക് പുറമെ ബിസിനസ് ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോണുകള്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, നെല്‍കൃഷി, പച്ചക്കറികൃഷി എന്നീ മേഖലകളിലും വായ്പകള്‍, നിക്ഷേപ പദ്ധതികള്‍, സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന ലാഭവിഹിതം എന്നിവയും നല്‍കിവരുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എംഡി അജിത്ത് പാലാട്ട്, മാര്‍ക്കറ്റിങ് ഹെഡ് എം ഷെമീര്‍ അലി, പിആര്‍ഒ കെ ശ്യാം കുമാര്‍, സെയില്‍സ് മാനേജര്‍ ടി. ശാസ്ത പ്രസാദ്, ശിവദാസ് സി എന്നിവര്‍ പങ്കെടുത്തു.