കോഴിക്കോട്; റെഡ് കാര്‍പറ്റ് ഫാഷന്വാലി ഡിസൈന്‍സ്, കലക്ഷന്‍ ഫാഷന്‍ ഷോ 23ന് വൈകീട്ട് 4മുതല്‍ രാത്രി 10മണിവരെ മലബാര്‍ മറീന കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഷോ ജനറല്‍ മാനേജര്‍ അജേഷ് കൊട്ടുപ്പിള്ളിയും പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫറും ഷോ ഡയറക്ടറുമായ ഗിബ്ബി ഇയോണും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാഷന്‍ മോഡലിങ്, സിനിമ, ബിസിനസ് എന്‍ജിഒ മേഖലകളിലെ ക്ഷണിക്കപ്പെട്ട 500ഓളം പേര് ഷോയില്‍ സംബന്ധിക്കും. സംസ്ഥാനത്തെ നിരവധി പ്രൊഫഷണല്‍, പുതുമുഖ മോഡലുകളും ഡിസൈനേഴ്സും പങ്കെടുക്കുന്ന ഷോ ദേശീയ നിലവാരത്തിലാണ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ വിപിന്‍ നായര്‍ അബി പാറ്റാനി, ഹോപ്പ് സിഎംആര്ഒ അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ആസ്മനേറ ഫാഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.