കോഴിക്കോട്: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രഖ്യാപിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് പരസ്പര വൃക്ക ദാനം നടത്തിയ കുടുംബങ്ങളുടെ (സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തവര്‍) സംഗമത്തില്‍ വെച്ച് പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നടത്തി. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്തവരും, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജീവിച്ചവരുമായവര്‍ പരസ്പരം വൃക്കധാനം ചെയ്തുകൊണ്ട് ഒന്നായി ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരം കൂട്ടായ്മകള്‍ മതേതര മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഉത്തമോദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേതുള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍ധനരായ(ബിപിഎല്‍) രോഗികള്‍ക്ക് സൗജന്യമായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് ‘ജീവനം’ പദ്ധതിയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. ചടങ്ങില്‍ പരസ്പരം വൃക്കദാനം നടത്തിയ കുടുംബങ്ങള്‍ (സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തവര്‍), മരണപ്പെട്ട വ്യക്തികളുടെ വൃക്ക സ്വീകരിച്ചവരും അവരുടെ ബന്ധുക്കളും, സ്വന്തം കുടുംബാംഗങ്ങളുടെ വൃക്ക സ്വീകരിച്ചവരും കൂടാതെ ഡോക്ടര്‍മാരായ സജിത് നാരായണന്‍, ഡോ.അഭയ് ആനന്ദ്, ഡോ.കിഷോര്‍ കണിയഞ്ചലില്‍, ഡോ.ഫിറോസ് അസീസ് , ഡോ.നൗഫല്‍ ബഷീര്‍ , ഡോ.ഇസ്മായില്‍ എന്‍ എ, ഡോ.ശ്രീജിഷ് ബി, ഡോ.ബിജു , ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം , പോര്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി ഷാജി പുതിയൊട്ടില്‍ , എ.കെ.പി.എ ഭാരവാഹി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.’ജീവനം’ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +91 81130 98000 എന്ന നമ്പറില്‍ ബന്ധപ്പെടുക.