കോഴിക്കോട്: ജെകെ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത സൗഹാര്‍ദ സംഗമവും ലഹരിക്കെതിരെ ആശയ കുട്ടായ്മ പദ്ധതിയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ലഹരി വ്യാപനത്തിനും അക്രമങ്ങള്‍ക്കും കുട്ടികള്‍ അകപ്പെട്ടതില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്നും കുട്ടികള്‍ക്കു വേണ്ട അറിവു നല്‍കാന്‍ മറന്നുപോയതാണു കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ടീയ – യുവജന സംഘടനകള്‍ ഒറ്റക്കെട്ടായി ബോധപൂര്‍വമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജെകെ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ടി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹു സൈന്‍ മടവൂര്‍ റമസാന്‍ സന്ദേശം നല്‍കി. മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദമുണ്ടെന്നും എന്നാല്‍ മനുഷ്യര്‍ക്കിടയിലാണ് സൗഹാര്‍ദമില്ലാത്തതെന്നും അതുകൊണ്ട് മതസൗഹാര്‍ദ സമ്മേളനങ്ങള്‍ക്കുപകരം മനുഷ്യ സൗഹാര്‍ദ സമ്മേളനങ്ങളാണ് സംഘടിപ്പിക്കേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരി വിറ്റ് പണം ഉണ്ടാക്കുകയാണ്. സ്വതന്ത്രനന്തര ഭാരതത്തില്‍ മദ്യം നിരോധിക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു.എന്നാല്‍ നേരെ വിപരീത ദിശയിലാണ് കാര്യങ്ങള്‍ മുന്നോട്ട പോയത്. കേരളത്തില്‍ ഏത് മുന്നണിയായാലും മദ്യത്തിനെതിരെ നിലപാട് എടുക്കുന്നില്ല. മദ്യപാനി കീറത്തുണി ഉടുക്കുമെന്ന് ബൈബിളും മദ്യം തിന്മകളുടെ മാതാവാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും പറഞ്ഞിട്ടുണ്ട്. വ്രതമെടുക്കുക എന്നാല്‍ ഒതുങ്ങുക എന്നതാണര്‍ഥം.
മനസും ശരീരവും ശുദ്ധമാക്കി തുടര്‍ജീവിതം മികച്ചതായി മുന്നോട്ടുകൊണ്ടുപോകാനുള്ളതാണ് വ്രതം. ഭാരതീയ തത്വചിന്തയിലും ഉപവാസമുണ്ട്. എല്ലാ മതങ്ങളും വ്രതം നിഷ്‌കര്‍ശിക്കുമ്പോള്‍ അത് മനുഷ്യന് സൂക്ഷ്മതയോടെ ജീവിക്കാനുള്ള സന്ദേശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ടിഒ പി.എ നസീര്‍, എ.കെ ബി.നായര്‍, റവ. ജേക്കബ് ഡാനിയല്‍, ട്രസ്റ്റ് സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ജാഫര്‍ പുമകോത്ത്, ടി.പി വിജയന്‍, ടി.കെ. ബീരാന്‍ കോയ, ജോയ് പ്രസാദ് പുളിക്കല്‍, രാജന്‍ പുഴവക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.