ആദിവാസി ദലിത് സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ.കെ കൊച്ച വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു. കേരളത്തിലെ ദലിത് ആദിവാസി സമൂഹത്തിനാകെ ദാര്‍ശനികവും പ്രായോഗികവുമായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മനുഷ്യാകാശ പോരാട്ടത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. നല്ലൊരു ഗ്രന്ഥകര്‍ത്താവുമായിരുന്നു. ദലിതന്‍ എന്നപേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്ര പാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം കലാപവും സംസ്‌കാരവുംവായനയുടെ ദലിത് പാഠം, അംബേദ്കര്‍ ജീവിതവും ദൗത്യവും(എഡിറ്റര്‍), എന്നിവയാണ് പ്രധാന കൃതികള്‍ ആദിവാസി ദലിത് മുന്നേറ്റത്തിനും, അവകാശ പോരാട്ടങ്ങളിലും കഴിഞ്ഞ നാല് പതിറ്റാണ്ടായി വിശ്രമ രഹിതമായ അദ്ദേഹം ഇടപെട്ടു. പരമ്പരാഗത രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്ന് ദലിതരുടെ പ്രശ്‌നങ്ങള്‍ക്ക് തനതായ രീതിയിലുള്ള ഇടപെടലാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന്റെ സമസ്ത മേഖലയിലും പാര്‍ശ്വവല്‍കരിക്കപ്പെട്ട ദലിതന്റെ വിഷയങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ ഉറച്ച ശബ്ദത്തോടെ അദ്ദേഹം ഇടപെട്ടു. അത് തിരിച്ചറിയാന്‍ സമൂഹം തയാറാവുകയും ദലിതി മേഖലയില്‍ നിന്ന് കഴിവുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നവരായി മാറുകയും ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും ദളിതന്റെ പ്രശ്‌നങ്ങള്‍ അതിന്റെ ഉന്നതിയില്‍ അവതരിപ്പിക്കാനാകില്ലെന്നും അതിനവര്‍ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ ജീവിതവും ആഭിമുഖ്യവും യുക്തിവാദവും പിന്നീട് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ ദലിത് പോരാട്ടങ്ങളുടെ നായകസ്ഥാനത്ത് ആദ്യമാണ് കെകെ കൊച്ചിന്റെ സ്ഥാനം. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തിലൂടെ കേരള ചരിത്രാന്വേഷികള്‍ക്ക് ദലിതരുടെ വിഷയത്തില്‍ പഠിക്കാനുള്ള ആധികാരിക ഗ്രന്ഥം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. സമൂഹത്തിലെപിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ കെകെ കൊച്ചിന് പീപ്പിള്‍റിവ്യുവിന്റെ ആദരാഞ്ജലികള്‍.