വാസ്‌കുലര്‍ സര്‍ജറി: അനസ്റ്റോമോസിസ് ശില്‍പശാല സംഘടിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് അനസ്റ്റോമോസിസ് 2.0 ശില്‍പശാല സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍ജിക്കല്‍ ക്ലബ്ബ്, വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശില്‍പശാല എമിറേറ്റ്‌സ് പ്രൊഫസര്‍ ഓഫ് സര്‍ജന്‍ പ്രൊഫ. രാജന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ കൂടിയായ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. സുനില്‍ രാജേന്ദ്രന്‍, ഡോ. റോമാ പോള്‍ എന്നിവര്‍ ശില്പശാല ഏകോപിപ്പിച്ചു.
പ്രൊഫ. ശ്രീജയന്‍ എംപി ( കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ആന്‍ഡ് എച് ഒ ഡി), പ്രൊഫ. രമേശ് പി.കെ (കാലിക്കറ്റ് സര്‍ജിക്കല്‍ ക്ലബ്ബ് പ്രസിഡണ്ട്) തുടങ്ങിയവര്‍ സംസാരിച്ചു. അനസ്റ്റോമോസിസിന്റെ തത്വങ്ങളും പ്രായോഗികതയും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ സര്‍ജന്മാര്‍ ശില്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നുള്ള അറുപതോളം സര്‍ജന്‍മാര്‍ക്ക് വാസ്‌കുലര്‍ അനസ്റ്റോമോസിസില്‍ പരിശീലനം നല്‍കി.