പ്രതിമാസം 5000 രൂപ വീതം; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്ട്രേഷന്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം

പ്രതിമാസം 5000 രൂപ വീതം; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്ട്രേഷന്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം

പ്രതിമാസം 5000 രൂപ വീതം; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്ട്രേഷന്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം

 

 

ന്യൂഡല്‍ഹി: യുവതീയുവാക്കളുടെ പ്രവൃത്തി പരിചയവും തൊഴില്‍ വൈദഗ്ധ്യവും മെച്ചപ്പെടാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലായ pminternship.mca.gov.in സന്ദര്‍ശിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 21 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്.

ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന രീതി താഴെ:

pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിലേക്ക് നാവിഗേറ്റ് ചെയ്യുക

സ്വയം രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക

വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.

യോഗ്യത?

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. 21 നും 24 നും ഇടയിലുള്ള പ്രായ പരിധിയില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ അപേക്ഷിക്കാന്‍ സാധിക്കുക. മുഴുവന്‍ സമയ ജോലിക്കാരനോ മുഴുവന്‍ സമയ വിദ്യാര്‍ഥിക്കോ ഇതില്‍ ചേരാന്‍ സാധിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ വിദൂര പഠന പ്രോഗ്രാമുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (എസ്എസ്സി) അല്ലെങ്കില്‍ തത്തുല്യമായത്, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് (എച്ച്എസ്സി) അല്ലെങ്കില്‍ തത്തുല്യമായത്, അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐടിഐ) നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ, അല്ലെങ്കില്‍ ബിഎ, ബിഎസ്സി, ബികോം, ബിസിഎ, ബിബിഎ, ബിഫാം തുടങ്ങിയ ബിരുദങ്ങള്‍ നേടിയവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.

ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍

സമീപകാല പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഓപ്ഷണല്‍)

തെരഞ്ഞെടുപ്പ് നടപടിക്രമം?

ഇന്റേണ്‍ഷിപ്പിനായുള്ള തെരഞ്ഞെടുപ്പ് വസ്തുനിഷ്ഠവും ന്യായയുക്തവും സാമൂഹികമായി ഉള്‍ക്കൊള്ളുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു പ്രക്രിയയിലൂടെയായിരിക്കും നടത്തുന്നത്. ഷോര്‍ട്ട്‌ലിസ്റ്റിങ് ഉദ്യോഗാര്‍ഥിയുടെ മുന്‍ഗണനകളെയും കമ്പനികള്‍ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി എന്താണ്?

ഇന്ത്യയിലെ മികച്ച 500 കമ്പനികളിലെ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേണ്‍ഷിപ്പ് സ്‌കീം. വിവിധ മേഖലകളിലെ യഥാര്‍ത്ഥ ബിസിനസ് പരിതസ്ഥിതികളുമായി യുവാക്കള്‍ക്ക് പരിചയം നല്‍കാനും വിലപ്പെട്ട കഴിവുകളും പ്രവൃത്തി പരിചയവും നേടാനും ഈ പ്രോഗ്രാം സഹായിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്റേണ്‍ഷിപ്പിന്റെ ദൈര്‍ഘ്യം എത്രയാണ്?

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് കീഴിലുള്ള ഇന്റേണ്‍ഷിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് (12 മാസം) ആയിരിക്കും.12 മാസത്തെ ഇന്റേണ്‍ഷിപ്പിന്റെ മുഴുവന്‍ കാലയളവിലേക്കും ഓരോ ഇന്റേണിനും 5,000 രൂപ പ്രതിമാസം സഹായം ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *