ടൗണ്‍ഹാള്‍ അഴിമതി; പ്രതിഷേധ അഗ്നിജ്വാല നാളെ
കോഴിക്കോട്: ടൗണ്‍ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കുക,
ടാഗോര്‍ഹാള്‍- ആനക്കുളം ഉള്‍പ്പടെയുള്ള നഗരത്തിലെ പൊതു സാംസ്കാരിക ഇടങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് നഗരത്തിലെ കലാ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ
കലാ- സാംസ്കാരിക സൗഹൃദ വേദി മാര്‍ച്ച് നാളെ വൈകുന്നേരം 5 മണിക്ക് ടൗണ്‍ഹാളിന് മുന്നില്‍ അധികാരികളെ കണ്ണ് തുറക്കു എന്നാവശ്യപെട്ട് അഗ്നിജ്വാല തെളിയിക്കും. പ്രശസ്ത നാടക സിനിമാ പ്രവര്‍ത്തക കബനി ഹരിദാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കലാ- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കും.