ഫോര്‍മുല കാര്‍ റേസര്‍ ഹെന്ന ജയന്ത് നാളെ കോഴിക്കോട്ടെത്തും
കോഴിക്കോട്: ജിംനി മാരുതിയില്‍ ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലേക്കുള്ള 25 ദിവസത്തെ ഐതിഹാസിക ഓഫ്-റോഡ് മൗണ്ടന്‍ ഗോട്ട് സ്നോഡ്രൈവ് പര്യവേഷണം കീഴടക്കിയ ഫോര്‍മുല കാര്‍ റേസര്‍ ഹെന്ന ജയന്ത് നാളെ കോഴിക്കോട്ടെത്തും. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായി ഡോ.കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ആതിഥേയ സംഘം ഹെന്ന ജയന്തിന് സ്വീകരണം നല്‍കും. ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യാതിഥിയാകും. ബീച്ച് റോഡിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബി വൈകിട്ട് 4.30നാണ് സ്വീകരണ പരിപാടി. സാഹസികമായ യാത്രയിലുടനീളം കണ്ട കാഴ്ചകളും അനുഭവങ്ങളും അവര്‍ പങ്കുവയ്ക്കും.