കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി ഉദ്ഘാടനം ചെയ്തു

കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി ഉദ്ഘാടനം ചെയ്തു

കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി ഉദ്ഘാടനം ചെയ്തു

മുക്കം: ദന്തചികിത്സയും വിദ്യാഭ്യാസവും മികച്ച സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച്, മിതമായ നിരക്കില്‍ അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച കെ.എം.സി.ടി. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥി, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും പത്മശ്രീ പുരസ്‌കാരജേതാവുമായ ഡോ. മഹേഷ് വര്‍മ്മ കെ.എം.സി.ടി. ഡെന്റല്‍ കോളേജില്‍ വെച്ചു നടന്ന ചടങ്ങില്‍ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

ദന്ത പരിചരണത്തില്‍ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന നിലവാരമുള്ള ദന്തചികിത്സാ സേവനങ്ങള്‍ നല്‍കാനും, വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഡെന്റിസ്ട്രിയിലെ നൂതന സാങ്കേതികവിദ്യകളിലെ സാധ്യതകള്‍ കൈക്കൊള്ളാനും സഹായകരമാകുന്ന ഇത്തരമൊരു സെന്റര്‍ നിര്‍മിക്കാന്‍ മുന്‍കൈ എടുത്ത കെ.എം.സി.ടി. ഗ്രൂപ്പിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

കേരള ആരോഗ്യ സര്‍വകലാശാല കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. എസ്. അനില്‍ കുമാര്‍ വിശ്ഷ്ടാതിഥിയായി. ഇന്ത്യന്‍ പ്രോസ്‌തോഡോണ്ടിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസിഡന്റ്, ഡോ. രൂപേഷ് പി.എല്‍. ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാഭ്യാസത്തിലും രോഗപരിചരണത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന 2006 ല്‍ സ്ഥാപിതമായ കെ.എം.സി.ടി. ഡെന്റല്‍ കോളേജ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ഡെന്റല്‍ കോളേജുകളിലൊന്നാണ്. വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ദന്ത ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വഴി പരിശീലനവും സെന്ററില്‍ ലഭ്യമാക്കും.

കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. നവാസ് കെ.എം., ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മനോജ് കുമാര്‍ കെ.പി., ഡോ. ഷീജിത്ത് എം., ഡോ. രഞ്ജിത് എം., ഡോ. സ്വപ്ന സി. എന്നിവര്‍ പ്രസംഗിച്ചു.

കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. ആയിഷ നസ്‌റീന്‍, മഹ്‌സ യൂണിവേഴ്‌സിറ്റി പിരിയോഡോന്റിക്‌സ് മേധാവി ഡോ. ബെറ്റ്‌സി തോമസ്, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ സാഹില്‍ മൊയ്തു, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ സുജാത ശര്‍മ, മഹ്‌സ യൂണിവേഴ്‌സിറ്റിയുമായി കെ.എം.സി.ടി. ഡെന്റല്‍ കോളേജ് ധാരണാപത്രം ഒപ്പു വെച്ചതിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ വിവിധ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *