താഴക്കത്ത് പുത്തന്‍ വിട് കുടുംബ സംഗമം
കോഴിക്കോട് : ഫ്രാന്‍സിസ് റോഡ് താഴക്കത്ത് പുത്തന്‍ വീട് തറവാട് കുടുംബ സംഗമം എം.ഇ.എസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബിച്ചമ്മ ട്രസ്റ്റു ചെയര്‍മാനുമായ എഞ്ചി. ടി.പി. ഇമ്പിച്ചഹമ്മദ് ഉല്‍ഘാടനം ചെയ്തു.
എണ്‍പത് വയസായ മുതിര്‍ന്ന പൗരന്മാരായ ടി.പി ഉസ്മാന്‍ കോയ, എഞ്ചി. ടി.പി. ഇമ്പിച്ചഹമ്മദ്, എഞ്ചി. ടി.പി. അബ്ദുറഹ്‌മാന്‍, ടി.പി. പാത്തുമ്മബി, എം.വി സഫിയ റഹ്‌മാന്‍, സി.പി. സുബൈദ, ടി.പി. ഇമ്പിച്ചബീ, ടി.പി. സുബൈദ, ടി.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവരെ ആദരിച്ചു.
സെക്രട്ടറി എഞ്ചി. ടി.പി. ഹംസത്ത് അധ്യക്ഷത വഹിച്ചു. ബിരുദനാന്തര ബിരുദം നേടിയ എണ്‍പത്തിഎട്ട് പേരെയും ഒന്‍പത് ഹാഫിളുമാരെയും അവാര്‍ഡ് നല്‍കി ആദരിച്ചു.ജനറല്‍ കണ്‍വീനര്‍ പി. എം. താജുദ്ദീന്‍, കണ്‍വീനര്‍ എം. വി. ഫസല്‍ റഹ്‌മാന്‍, കോര്‍ഡിനേറ്റര്‍ ടി. പി. ഇസ്മായില്‍, നാസിം ബക്കര്‍, ടീ.പി. കുഞ്ഞബ്ദുല്ല, ഡോ. പി.വി ഷര്‍ബാസ് ബിച്ചു, പി.പി. മിര്‍ഷാദ്, പി.എം. കുഞ്ഞഹമ്മദ്, കെ. സവാദ്, എഞ്ചി. പി.എം. ഷമില്‍ ബിച്ച എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കലാ- കായിക മത്സരങ്ങള്‍ക്ക് ടി.പി. ഇമ്പിച്ചികോയ, ടി.പി. ലത്തീഫ്, പി.എം. മുസ്തഫ, നാസര്‍ ബറാമി, ടി.പി മുസ്തഫ, ടി.പി. മമ്മുദു, അവാദ് ഹസ്സന്‍, പി.പി സലീഫ്, ടീ.പി. യൂനുസ്, എം.വി അഹമദ് റഹ്‌മാന്‍, ടി.പി നജീബ്, എ.പി അഹമ്മദ്, ടീ.പി. സലൂ, എന്നിവര്‍ നേതൃത്വം വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി.എം. താജുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ എം.വി ഫസല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.