ആണ്ടവന്റെ നിയമനം: ഡിവൈഎഫ്‌ഐ എന്‍ഐടിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക ഗോഡ്‌സെയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റിട്ട കേസിലെ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന കോഴിക്കോട് എന്‍ ഐ റ്റി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീനായി നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എന്‍ഐടിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം പി പി ഷിനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി പ്രഗിന്‍ലാല്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഇ അരുണ്‍ നന്ദിയും പറഞ്ഞു. പി.മിദ്ലാജ് ,എ.കെ.റനില്‍ രാജ്, ടി.എം. നിഥിന്‍ നാഥ്, അനൂപ് കെ പി എന്നിവര്‍ നേതൃത്വം നല്‍കി.