കൊച്ചി: കൊച്ചി നഗരപരിധിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നിരോധനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യബസ്സുകള്‍ ഓവര്‍ടേക്കിങ് പാടില്ല, റോഡിന്റെ ഇടതുവശം ചേര്‍ന്നുപോകണമെന്നും നിര്‍ദേശങ്ങളുണ്ട്.
സ്വകാര്യ ബസ്സുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.