തിരുവനന്തപുരം: ലേഖന വിവാദത്തില്‍ ശശി തരൂര്‍ ഞങ്ങള്‍ക്ക് മീതെയുള്ള ആളാണ്. അദ്ദേഹത്തെ തിരുത്താന്‍ ഞങ്ങളാളല്ലെന്ന് പ്രിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുമ്പോഴാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. തരൂരുമായി കൊമ്പുകോര്‍ക്കാനോ തര്‍ക്കിക്കാനോ ഇല്ല. സര്‍ക്കാരും പ്രതിപക്ഷവും സംവാദം നടക്കുന്ന ഒരു വിഷയത്തില്‍ അദ്ദേഹം സര്‍ക്കാരിനനുകൂലമായി ഒരു ലേഖനമെഴുതിയപ്പോള്‍ അതിലെ കണക്കുകള്‍ ശരിയല്ലെന്നാണ് പറഞ്ഞത്. അത് തെളിയിക്കുകയും ചെയ്‌തെന്നും സതീശന്‍ പറഞ്ഞു.
തരൂര്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റിയംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വമാണ്. താഴെ സ്ഥാനങ്ങളിലുള്ളവരാണ് ഞങ്ങള്‍. തരൂര്‍ ഞങ്ങള്‍ക്ക് മീതേയാണ്. അദ്ദേഹത്തെ ശാസിക്കാനോ തിരുത്താനോ ഉപദേശിക്കാനോ ശേഷിയുള്ളവരല്ല ഞങ്ങള്‍. വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.
തരൂര്‍ ഞങ്ങള്‍ക്ക് മീതെ; അദ്ദേഹത്തെ തിരുത്താന്‍
ഞങ്ങളാളല്ല, വി.ഡി.സതീശന്‍