ബേപ്പൂര്‍-മീഞ്ചന്ത മേഖല രാഷ്ട്രഭാഷാവേദി സമ്മേളനം നാളെ
കോഴിക്കോട്: ഭാരത റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രഭാഷാവേദി, ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ, കേരള ഹിന്ദി പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ഹിന്ദി സംസാരിക്കാന്‍ താല്പര്യമുള്ള മലയാളികള്‍ക്കായി സ്പോക്കണ് ഹിന്ദി ക്ലാസുകള്‍ നടത്തുന്നു. കോഴിക്കോട് മീഞ്ചന്ത കേന്ദ്രമായി ബേപ്പൂര്‍, മാങ്കാവ്, ഫറോക്ക് ഭാഗങ്ങളിലുള്ളവര്‍ക്കായി തുടങ്ങുന്ന സ്പോക്കണ് ഹിന്ദി ക്ലാസുകളുടെ ഉദ്ഘാടനവും മേഖലാ സമ്മേളനവും നാളെ വൈകിട്ട് 3 മണിക്ക് കോഴിക്കോട് രാമകൃഷ്ണാശ്രമം സ്കൂളിനടുത്തുള്ള ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ഹിന്ദി കോളേജ് ഹാളില്‍ നടക്കും. സഭാ ലൈഫ് മെമ്പര്‍ എം.പി. പത്മനാഭന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സഭാ ശിക്ഷാ പരിഷത്ത് മെമ്പറും രാഷ്ട്രഭാഷാ വേദി സ്റ്റേറ്റ് രക്ഷാധികാരിയുമായ ഗോപി ചെറുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സംഘടനയുടെ ജില്ലാ-സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുക്കും. ക്ലാസുകളെ കുറിച്ചറിയാന്‍ 9497074599 നമ്പറില്‍ ബന്ധപ്പെടാം.