അമൃത്സര്‍: അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയില്‍ വീണ്ടും വിവാദം. കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചുമാണ് ഇന്ത്യയിലെത്തിച്ചത്. ഇതിന് പുറമെ സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ലെന്നതും വിവാഹത്തിന് കാരണമായി.
നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരില്‍ നിന്നാണ് നാട്ടിലെത്തിച്ച രീതി മനസ്സിലാക്കാന്‍ സാധിച്ചത്.അമേരിക്കന്‍ വ്യോമസേനാ വിമാനത്തില്‍ കയറിയപ്പോള്‍ തങ്ങളെ തലപ്പാവ് അണിയാന്‍ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരന് വെളിപ്പെടുത്തി. ഇതില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കയില്‍ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് മറ്റൊരാള്‍ വെളിപ്പെടുത്തിയത്. യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട് അമൃത്സര്‍ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങള്‍ ടര്ബന് നല്‍കുകയും ചെയ്തു.
പഞ്ചാബിലെ അമൃതസറില്‍ ഞായറാഴ്ച രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേര് ഹരിയാണ സ്വദേശികളും 33 പേര് ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന രീതിയില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ രണ്ടാം തവണയും കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് നാടുകടത്തുമോ എന്നത് ചര്‍ച്ചാ വിഷയമാണ്.
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച
യു എസ് രീതിയില്‍ വീണ്ടും വിവാദം