നിലപാട് തിരുത്തി ഹമാസ്; ബന്ദികളെ കൈമാറി

നിലപാട് തിരുത്തി ഹമാസ്; ബന്ദികളെ കൈമാറി

കയ്റോ: നിലപാട് തിരുത്തി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇത് പ്രകാരമാണ് ബന്ദികൈമാറ്റം നടന്നത്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മൂന്ന് ബന്ദികളെ ഹമാസ് ഇസ്രയേലിന് കൈമാറി. മോചിപ്പിച്ച ബന്ദികള്‍ ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിലെ പ്രധാനവ്യവസ്ഥകളിലൊന്നായിരുന്നു ബന്ദി കൈമാറ്റം. ഇത് പ്രകാരം 369 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് ഇസ്രയേലില്‍ നിന്നുള്ള മൂന്ന് ബന്ദികളെ കൈമാറുന്നത്. നേരത്തേ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ പാലിച്ചില്ലെന്നാരോപിച്ചാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് ഹമാസ് ഭീഷണിമുഴക്കിയിരുന്നത്. എന്നാല്‍ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും ഭീഷണിപ്പെടുത്തി.

ജൂലായ് 19-നാണ് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ക്കരാറിന്റെ 42 ദിവസം നീളുന്ന ആദ്യഘട്ടം നിലവില്‍വന്നത്. അതനുസരിച്ച് 33 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കണം. അടുത്തിടെ 21 ബന്ദികളെ ഹമാസ് കൈമാറിയപ്പോള്‍ 730-ലേറെ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

മാത്രമല്ല കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, കൂടാരങ്ങള്‍, ഇന്ധനം, ചികിത്സയ്ക്കാവശ്യമായ സാമഗ്രികള്‍ എന്നിവ ഗാസയിലെത്തുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുന്നുവെന്നും ഹമാസ് ആരോപിച്ചു. ഇതിന്റെപേരിലാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് അവര്‍ പറഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു.

 

 

 

നിലപാട് തിരുത്തി ഹമാസ്; ബന്ദികളെ കൈമാറി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *