വീണ്ടും വയനാട് അട്ടമലയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആദിവാസി യുവാവായ ബാലകൃഷ്ണനെയാണ് അട്ടമലയില്‍ വെച്ച് കാട്ടാന ചവിട്ടിക്കൊന്നത്. ഈ വര്‍ഷം വയനാട്ടില്‍ വന്യ മൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ബാലകൃഷ്ണന്. വന്യമൃഗങ്ങളുടെ ശല്ല്യം കാരണം കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഒന്നും കൃഷി ചെയ്യാനാവാത്ത ദുരവസ്ഥയിലാണ് കര്‍ഷകര്‍. വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ എങ്ങിനെയാണ് കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവുക. വന്യ മൃഗ ശല്ല്യം തടയാന്‍ കേരളം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട ആയിരം കോടി രൂപയുടെ പാക്കേജും കേന്ദ്രം അനുവദിച്ചിട്ടില്ല. മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. വന്യ മൃഗങ്ങളില്‍ നിന്ന് മനുഷ്യന് സംരക്ഷണം ഉറപ്പാക്കുകതന്നെ വേണം.