കല്പറ്റ: തുടരുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ (വ്യാഴാഴ്ച) യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ാേരോ ദിവസവും കടുവയുടേയോ ആനയുടേയോ ആക്രമണത്തില്‍ ജില്ലയില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
രണ്ടുദിവസത്തിനിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്.