ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 248 കിലോമീറ്റര്‍ റേഞ്ചില്‍ പുതിയ ജെന്‍ 1.5 വിപണിയില്‍.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ പുതിയ പതിപ്പായ ജെന്‍ 1.5 വേര്‍ഷന്‍ അവതരിപ്പിച്ചു. പഴയ വേര്‍ഷനായ ജന്‍ 1 മോഡലിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്ററായിരുന്നു സര്‍ട്ടിഫൈഡ് റേഞ്ച് (ഐ.ഡി.സി). ജെന്‍ 1.5-ലേക്ക് എത്തിയപ്പോള്‍ ഇത് 248 ആയി ഉയര്‍ന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടറായി ജെന്‍ 1.5.
ഒന്നിലധികം സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്, നാവിഗേഷന്‍, അപ്ഡേറ്റ് ചെയ്ത റൈഡ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ്, ഒ.ടി.എ അപ്ഡേറ്റുകള്, റീജെന്‍ ബ്രേക്കിങ്, ട്രിപ് ഹിസ്റ്ററിയും സ്റ്റാറ്റിറ്റിക്സും, ഫൈന്റ് മൈ വെഹിക്കിള്‍, ഓട്ടോ ബ്രൈറ്റ്നസ്, റാപ്പിഡ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട് എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍. പാര്‍ക്ക് അസിസ്റ്റ്, റിവേഴ്സ് മോഡ്, 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയും പ്രത്യേകയാണ്. കൂടാതെ ജെന്‍ 1 ഉടമകള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
3.7സണവ ഫിക്സിഡ് ബാറ്ററിയും 1.3സണവ ന്റെ പോര്‍ട്ടബിള്‍ ബാറ്ററിയുമാണ്് 1.5 ഉള്ളത്്. 105 ആണ് ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേ?ഗതയെടുക്കാന് വേണ്ടത് വെറും 2.77 സെക്കന്‍ഡ് മാത്രമാണ്. 750W ചാര്‍ജര്‍ വാഹനത്തോടൊപ്പം ലഭിക്കും.സിംപിള്‍ എനര്‍ജി ഷോറൂം കൊച്ചിയില്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഫീച്ചറുകളില്‍ മാറ്റം വന്നെങ്കിലും വിലയില്‍ മാറ്റമില്ല.1.66 ലക്ഷം ആണ് വില.
ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 248 കിലോമീറ്റര്‍
പുതിയ ജെന്‍ 1.5 വിപണിയില്‍