വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണം കൊലപാതകമാണെന്നും, ഇതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്നും നാഷണല്‍ ലീഗ് വയനാട് ജില്ലാ കമ്മിറ്റി. എന്‍എം വിജയന്റെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം, കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണം. മരണ ശേഷവും വിജയനെയും കുടുംബത്തെയും ക്രൂരമായി വേട്ടയാടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും അറിവോടെയാണ് ഈ അഴിമതികള്‍ അരങ്ങേറുന്നത്, പ്രതികളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സത്യം പുറത്തു വരാതിരിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന മനുഷ്യക്കുരുതിയുടെ അവസാനത്തെ ഇരകളാണിവര്‍. നിരപരാധികളായ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ട കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനം രാജി വെച്ചില്ലെങ്കില്‍ ഐസി ബാലകൃഷ്ണന്റെ വസതിയിലേക്കും, ഡിസിസി ഓഫീസിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുഹമ്മദലി കല്‍പ്പറ്റ അധ്യക്ഷനായിരുന്നു, ജനറല്‍ സെക്രട്ടറി നജീബ് ചന്തക്കുന്ന്, ട്രഷറര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.എം വിജയന്റേത് മനുഷ്യക്കുരുതി – നാഷണല്‍ ലീഗ്